മലയാള സാഹിത്യ സമിതി വി.ഐ.ടി വെല്ലൂരിലെ സജീവമായ ക്ലബ്ബുകളില്‍ ഒന്നാണ്. 2016-ല്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ ക്ലബ് രൂപീകരിച്ചത്. കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഒത്തുചേരാന്‍ ഉള്ള ഒരു വേദിയാണ് ഇത്. മലയാളസാഹിത്യവും കേരളസംസ്കാരവും ആണ് ഇവിടുത്തെ പ്രധാന വിഷയം. വിവിധതരം പരിപാടികളിലൂടെ ക്ലബ് അംഗങ്ങളുടെ വിവിധ കഴിവുകൾ കണ്ടെത്തുക, അവ മെച്ചപ്പെടുത്തുക എന്നിവയാണ് ക്ലബ് ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ക്ലബ് അംഗങ്ങളുടെ വ്യക്തിത്വ വികസനവും ഈ പരിപാടികളിലൂടെ സാധ്യമാകുന്നു.
മലയാള സാഹിത്യ സമിതിയുടെ ഏറ്റവും ഒടുവിലത്തെ സംരംഭമാണ് ന്യൂസ് ലെറ്റർ. വി.ഐ.ടി യും എം.എൽ.എ യും നടത്തുന്ന പ്രധാന പരിപാടികളും സമകാലിക സാമൂഹിക കായിക ചലച്ചിത്ര ലോകത്ത് നടക്കുന്ന പ്രധാന സംഭവ വികാസങ്ങളും ഈ പതിപ്പിലൂടെ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നു.
എം.എൽ.എ യുടെ ഏറ്റവും അഭിമാന ഘടകമായ മാഗസിൻ കഴിഞ്ഞ മൂന്നു വർഷമായി വിജയകരമായി നടത്തിക്കൊണ്ടുവരുന്നു. വിദ്യാർത്ഥികളുടെ സാഹിത്യപരവും ഭാവ്യാത്മകവുമായ കഴിവുകൾ പ്രകടമാക്കുന്ന ഈ സംരംഭം പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിച്ച് വരുന്നത്.